അനധികൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ നടപടി; രാജ്യത്ത് 50ഓളം കേന്ദ്രങ്ങളില്‍ ആദായനികുതി പരിശോധന
ന്യൂഡല്‍ഹി: അനധികൃതമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കി ആദായനികുതി ഇളവ് നേടിയ കേസില്‍ ആദായനികുതി വകുപ്പ് രാജ്യത്ത് 50ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഫണ്ട് സീകരിച്ചവര്‍, ഫണ്ട് നല്‍കിയെന്ന് അവകാശപ്പെട്ടവര്‍ തുടങ്ങിയവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ 87ഓളം പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരമില്ലാത്ത പാര്‍ട്ടികളായി വിലയിരുത്തി അവരുടെ പേരുകള്‍ ഫണ്ട് സ്വീകരിക്കാവുന്ന പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഫണ്ട് സ്വീകരിച്ച പല പാര്‍ട്ടികളും വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
2100ഓളം രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പാര്‍ട്ടികള്‍ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
ഗുജറാത്ത്, ഡല്‍ഹി, യുപി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.