നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണന് അന്തരിച്ചു
'ന്നാ താന്‍ കേസ് കൊട് ' എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
കോഴിക്കോട്: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണന് അന്തരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. 85 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. 'ന്നാ താന്‍ കേസ് കൊട് ' എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
കോടികള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന റോഡുകള്‍ എങ്ങനെ ഒരു മഴക്കാലത്തിനപ്പുറം കുണ്ടും കുഴിയുമാകുന്നു എന്നതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ചിത്രം വിളിച്ചുപറയുമ്പോള്‍ പ്രതിനായക സ്ഥാനത്താകുന്ന മന്ത്രിയുടെ വേഷമായിരുന്നു ടി പി കുഞ്ഞിക്കണ്ണന്. രാഷ്ട്രീയക്കാരും അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധവും വെളിവാകുന്ന രംഗങ്ങളിലെല്ലാം കയ്യടി അര്‍ഹിക്കുന്ന പ്രകടനമാണ് കുഞ്ഞിക്കണ്ണന് കാഴ്ച വച്ചത്. ജാനകിയാണ് ഭാര്യ. ശ്രീജയ, ശ്രീകല, ശ്രീപ്രിയ എന്നിവരാണ് മക്കള്‍.