ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം

കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

Update: 2024-12-06 10:05 GMT

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം. കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരെയും കാണാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് യുവ നടിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. ജാമ്യം നല്‍കുമ്പോള്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടെന്നാണ് സൂചനകള്‍. സിദ്ദീഖിനെതിരേ ഗുരുതര ആരോപണങ്ങളടങ്ങിയ റിപോര്‍ട്ടാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്.

സിദ്ദീഖ് നടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഫെയ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചാണ് കൃത്യ നിര്‍വ്വഹണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പുതുതായി തുങ്ങാന്‍ പോകുന്ന സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും നേരില്‍ കാണണമെന്ന് യുവതിയോട് സിദ്ദീഖ് ആവശ്യപെടുകയും ചെയ്യുന്നു. അതിനേ തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തു പറയാതിരക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപെടുത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. പുറത്തു പറഞ്ഞാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്നും തന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും സിനിമയില്‍ തന്റെ സ്ഥാനം അത്ര വലുതാണെന്നുമായിരുന്നു ഭീഷണി. തന്നെ വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ ബിഗ് സീറോ ആണെന്നും ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നു.

സിദ്ദീഖ് അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും പോലിസ് കോടതിയില്‍ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍ ഹാജരാകണമെന്നും സാക്ഷിയെയോ പരാതിക്കാരിയെയോ ഒരു തരത്തിലും ആക്ഷേപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി സിദ്ദിഖിനോട് ആവശ്യപ്പെടണമെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Similar News