ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണു സുപ്രിം കോടതിയുടെ ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹരജി തീര്‍പ്പാകുന്നതു വരെയാണു ജാമ്യം.
2014 ഏപ്രില്‍ 16നു കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും അനുശാന്തി കൊലപ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന ഒന്നാം പ്രതി നിനോ മാത്യുവിന് വേണ്ട സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് തടസമാകുമെന്ന് കണ്ടാണ് കുഞ്ഞിനെയും അനുശാന്തിയുടെ ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയത്.