ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നവരില്‍ അദാനിയും അംബാനിയും ബാബാ രാംദേവും
ന്യൂഡല്‍ഹി: രാജ്യത്ത് ഹലാല്‍വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. മുസ് ലിംകളെ തകര്‍ക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും അത് കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു. ബീഫും മറ്റ് വസ്തുക്കളും ചേര്‍ത്താണ് ഹലാല്‍ ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് കുപ്രചാരണം.
എന്നാല്‍ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരില്‍ ഹിന്ദുത്വരുടെ പ്രണയഭാജനങ്ങളായ അദാനിയും അംബാനിയും ഉള്‍പ്പെടുന്നു. ജമായത്ത് ഉലമ ഹലാല്‍ ഫൗണ്ടേഷനാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലപ്പെട്ടവര്‍.
ഗൗതം അദാനിയുടെ അദാനി വില്‍മര്‍ ലിമിറ്റഡ്, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടറ്റ്, വിജയ് ചൗഹാന്റെ പാര്‍ലെ, ബാബാ രാംദേവിന്റെ രാംദേവ് ഫുണ്ട് പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കച്ചവടം ചെയ്യുന്ന കമ്പനികളാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ക്വാലിറ്റി ഫുഡ്‌സ്, അമുല്‍ ഫെഡ് ഡയറി, ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, ദേശായി ഫുഡ്‌സ്, മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്, മദര്‍ ഡയറി, നെസ്‌ലെ ഇന്ത്യ, ഐടിസി ലിമിറ്റഡ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടിഫാനി ഫുഡ്‌സ്, ഓം ഇന്‍ഡസ്ട്രീസ്, എവറസ്റ്റ് ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മറ്റ് കമ്പനികള്‍.