'അന്‍വറിനു പിന്നില്‍ സ്വര്‍ണക്കടത്ത്, തീവ്രവാദ-മയക്കുമരുന്ന് മാഫിയ'; എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ താന്‍ ശക്തമായി നടപടിയെടുത്തതിന്റെ പകയാണ് അന്‍വറിനെന്ന് എഡിജിപി പറഞ്ഞു

Update: 2024-09-13 05:31 GMT
അന്‍വറിനു പിന്നില്‍ സ്വര്‍ണക്കടത്ത്, തീവ്രവാദ-മയക്കുമരുന്ന് മാഫിയ; എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി പുറത്ത്

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യചര്‍ച്ച ഉള്‍പ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഡിജിപി ശെയ്ഖ് ദര്‍വേഷ് സാഹിബിനു നല്‍കിയ മൊഴി പുറത്ത്. സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരേ താന്‍ ശക്തമായി നടപടിയെടുത്തതിന്റെ പകയാണ് അന്‍വറിനെന്ന് എഡിജിപി മൊഴി നല്‍കി. തീവ്രവാദ ബന്ധങ്ങള്‍ക്ക് പിറകിലുള്ളവരെ കണ്ടെത്താനും നിയമത്തിന്റെ മുന്നിലെത്തിക്കാനും ശ്രമിക്കുന്ന തന്നോടുള്ള പകയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍. അന്‍വറിന് സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, ലഹരി മാഫിയകള്‍ തുടങ്ങിയവരാണ് അന്‍വറിന് പിന്നിലുള്ളത്. ഇവര്‍ക്കെതിരെയായിരുന്നു തന്റെ പോരാട്ടം. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ അന്‍വര്‍ തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്നും എഡിജിപി ആരോപിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് നേതാവുമായി നടത്തിയ രഹസ്യചര്‍ച്ചയെ കുറിച്ച് ഡിജിപി ഒന്നും ചോദിച്ചിട്ടില്ലെന്നാണ് വിവരം. അജിത്കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഡിജിപി ശെയ്ഖ് ദര്‍വേഷ് സാഹിബിനു മുഖ്യമന്തിയെ നേരിട്ട് ധരിപ്പിക്കുമെന്നാണ് സൂചനകള്‍.

Tags:    

Similar News