വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു

എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിനെ തല്‍സ്ഥാനത്ത് നിയമിച്ചത്

Update: 2022-07-11 10:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലന്‍സിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ്പ് കേസുകള്‍ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പോലിസ് ഓഫിസറാണ് മനോജ് എബ്രഹാം. എഡിജിപി എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിനെ തല്‍സ്ഥാനത്ത് നിയമിച്ചത്.

സ്വപ്‌ന സുരേഷിന്റെ വസതിയില്‍ കയറി സരിത്തിന് കസ്റ്റഡിയിലെടുത്തതും ഷാജ് കിരണുമായി വഴിവിട്ട ബന്ധവും പുറത്തായതോടെയാണ് അജിത് കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. 

Tags:    

Similar News