നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അടൂര്‍ പ്രകാശ് എം. പി
ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അടൂര്‍ പ്രകാശ് എം. പി ലോക്‌സഭയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. 2016 ല്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ആ വര്‍ഷം തന്നെ സമര്‍പ്പിച്ചിരുന്നു. ഇതു നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു നടപടിയും ഒരു സംസ്ഥാനവും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.