കൊവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊല്‍ക്കൊത്ത ഹൗറ ബ്രിഡ്ജില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ

Update: 2020-05-16 17:32 GMT

കൊല്‍ക്കൊത്ത: കൊവിഡിനെതിരേ പോരാടുന്ന ലോകമാസകലമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊല്‍ക്കൊത്തയിലെ ഹൗറ ഉരുക്ക് പാലത്തില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ. യുനെസ്‌കോയുടെ അന്താരാഷ്ട്ര പ്രകാശദിനത്തോടനുബന്ധിച്ചാണ് പരിപാടി നടന്നത്.

കൊല്‍ക്കൊത്ത പോര്‍ട്ട് ട്രസ്റ്റാണ് ഡിജിറ്റല്‍ കണ്‍ട്രോള്‍ ഉപയോഗിച്ച് പാലം വിവിധ ഡിസൈനുകളില്‍ പ്രകാശിപ്പിച്ചത്.

60 വര്‍ഷം മുമ്പ് ലേസര്‍ കണ്ടെത്തിയ അമേരിക്കന്‍ എഞ്ചിനീയറായ തിയോഡൊര്‍ മെയ്മാനോടുളള ആദര സൂചകമായാണ് അന്താരാഷ്ട്ര പ്രകാശദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും മെയ് 16നാണ് ഈ ദിനം.

ടാഗോറിന്റെ 159ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയിലും ഹൗറാപാലം പ്രകാശിപ്പിച്ചിരുന്നു. ജനുവരിയില്‍ കൊല്‍ക്കൊത്ത സന്ദര്‍ശിച്ച ്പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് ലൈറ്റ് ആന്റ് സൗണ്ട് സിസ്റ്റം രാജ്യത്തിന് സമര്‍പ്പിച്ചത്.  

Tags:    

Similar News