ഹൗറാ പാലത്തിനു സമീപം രാസവസ്തു സംഭരണശാലയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തീപിടിത്തമുണ്ടായുടന്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി. നഗരത്തിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെ 25 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.

Update: 2019-06-08 08:28 GMT

കൊല്‍ക്കത്ത: ഹൗറാ പാലത്തിനു സമീപത്തെ ജഗന്നാഥ് ഗട്ടിനോട് ചേര്‍ന്ന് വിവിധ രാസവസ്തുക്കളുടെ സംഭരണശാലയില്‍ വന്‍ അഗ്നിബാധ. സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപോര്‍ട്ടില്ല. അപകട സ്ഥലത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അഗ്നിശമനാ സേനാ വൃത്തങ്ങള്‍ അറിയിച്ചു.

തീപിടിത്തമുണ്ടായുടന്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി. നഗരത്തിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലെ 25 ഓളം ഫയര്‍ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.തങ്ങള്‍ക്ക് ഇതുവരെ ഗോഡൗണിന്റെ അകത്തേയ്ക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ നടുവിലെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്- അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ അഗ്നിശമന മന്ത്രി സുജിത് ബോസ് സംഭവ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളും തിട്ടപ്പെടുത്താനായിട്ടില്ല.

Tags:    

Similar News