അഫ്ഗാന്‍ വിഷയം: താലിബാന്‍, റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

Update: 2021-09-21 16:20 GMT

കാബൂള്‍: താലിബാന്‍ പ്രതിനിധികളും റഷ്യന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സമീര്‍ കാബുലൊവും അഫ്ഗാനില്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. രാജ്യത്തിന്റെ ഭാവി വികസനത്തില്‍ പരസ്പര സഹകകരണവും വിഷയമായി. താലിബാനുവേണ്ടി മുഹമ്മദ് നയീമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു.

സാമ്പത്തിക സ്ഥിതി, നിലവിലുള്ള രാഷ്ട്രീയപ്രശ്‌നങ്ങള്‍, ഭാവി വികസനം എന്നിവയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ നീക്കങ്ങളും ചര്‍ച്ച ചെയ്തതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നയിം പറഞ്ഞു.

താലിബാനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായി നേരത്തെ റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ് സ്ഥിരീകരിച്ചിരുന്നു. റഷ്യയെക്കൂടാതെ ചൈനീസ്, പാകിസ്താന്‍ പ്രതിനിധികളുമായും താലിബാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. 

Tags:    

Similar News