ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ കിടന്ന് മണ്ണിട്ട് മൂടിയ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം
പറഞ്ഞതുപോലെ ചെയ്ത വിശ്വീസികള്‍ പിന്നീട് മൂന്ന് ദിവസത്തിന് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ പാസ്റ്റര്‍ക്ക് ജീവനുണ്ടായിരുന്നില്ല.
സാംബിയ: യേശുക്രിസ്തുവിനെപ്പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ കിടന്ന യുവ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. 22കാരനായ ജെയിംസ് സകാര എന്ന പാസ്റ്ററാണ് മരിച്ചത്. വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് പാസ്റ്റര്‍ അത്ഭുതപ്രവര്‍ത്തിക്ക് ശ്രമിച്ചത്. ചെയ്തത്. ഇയാള്‍ സഹായികളായ മൂന്നുപേരോട് കൈകാലുകള്‍ ബന്ധിച്ച് കുഴിയിലിറക്കി തന്നെ ജീവനോടെ മണ്ണിട്ട് മൂടാന്‍ നിര്‍ദേശിച്ചു. താന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.
പറഞ്ഞതുപോലെ ചെയ്ത വിശ്വീസികള്‍ പിന്നീട് മൂന്ന് ദിവസത്തിന് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ പാസ്റ്റര്‍ക്ക് ജീവനുണ്ടായിരുന്നില്ല. ഇയാളെ മണ്ണിട്ട് മൂടാന്‍ സഹായിച്ച മൂന്ന് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.