പത്തനംതിട്ട സീതത്തോട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Update: 2023-03-13 15:12 GMT

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഒന്പതാം വാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് ഇഞ്ചപ്പാറയില്‍ സജി എന്ന കര്‍ഷകന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന 82 പന്നികളാണ് പനി ബാധിച്ചു ചത്തത്. തുടര്‍ന്ന് ഇവയുടെ സ്രവം ഭോപ്പാലിലെ കേന്ദ്ര ലാബോറട്ടറിയില്‍ അയച്ച് പരിശോധിച്ചപ്പോള്‍ ആഫ്രിക്കന്‍ പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച സീതത്തോട് പഞ്ചായത്ത് വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജില്ലാ കലക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. രോഗബാധിത മേഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നുമാസത്തേക്ക് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍ വിലക്കിയിട്ടുണ്ട്. പന്നി ഇറച്ചിയുടെ വില്പനയും താത്കാലികമായി നിരോധിച്ചു. ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

Tags:    

Similar News