സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തില്‍ 'തിരിച്ചടി ഉടനെന്ന്' ഭീഷണി സന്ദേശം;ആശങ്കയിലായി പോലിസ്

ഗുണ്ടാനേതാവ് നീരജ് ഭവാനയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈലിലിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്

Update: 2022-06-01 10:17 GMT

ന്യൂഡല്‍ഹി:പഞ്ചാബി ഗായകന്റെ കൊലപാതകത്തിനു പിന്നാലെ ഗുണ്ടാനേതാവ് നീരജ് ഭവാനയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ മരണത്തില്‍ പകരം ചോദിക്കുമെന്നറിയിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഭീഷണി സന്ദേശത്തില്‍ ആശങ്കയിലായി പോലിസ്.സിദ്ദുമൂസ് വാല ഞങ്ങളുടെ ഹൃദയമായിരുന്നു. വെറുതിയിരിക്കില്ല തിരിച്ചടി ഉടനുണ്ടാവും എന്നായിരുന്നു ഭീഷണി.

നീരജ് ഭവാനയുടെ പേരില്‍ തന്നെയുള്ള ഫേസ്ബുക്ക് പ്രൊഫൈലിലാണ് സ്‌റ്റോറിയായി ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി കൊലപാതക മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള നീരാജ് ഭവാന, സംഘാംഗങ്ങളായ ടില്ലു ടാജപുരിയ, ദവീംന്ദര്‍ ബാംഭിയ എന്നിവരേയെല്ലാം പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ജാഗ്രതയിലാണ് പോലിസുമുള്ളത്.

സിദ്ദു മൂസിന്റെ മരണത്തിന് പിന്നലെ ലോറന്‍സ് ബിഷോണിയുടെ പേരിലുള്ള വെരിഫൈഡ് അല്ലാത്ത ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ മരണത്ത ന്യായീകരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് വന്നിരുന്നു. കഴിഞ്ഞവര്‍ഷം ബാംബിയ ഗാംങ് വെടിവെച്ചുകൊന്ന യൂത്ത് അകാലി ദള്‍ നേതാവ് വിക്കി മിദുകേരയുടെ മരണത്തിന് പ്രതികാരമാണ് സിദ്ദു മൂസിന്റെ കൊലപാതകമെന്നായിരുന്നു പോസ്റ്റ്.

സിദ്ദുവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ലോറന്‍സ് ബിഷോണിയെ പോലിസ് കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ബിഷോണി. ഇയാള്‍ ജയിലില്‍ നിന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് ആരോപണം.

ഞായറാഴ്ചയാണ് മാന്‍സയില്‍ സിദ്ദു മൂസ് വാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.മൂസ് വാലയുള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് കൊലപാതകം ഉണ്ടായത്.മൂസ് സഞ്ചരിച്ച ജീപ്പിനുനേരെ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. മാന്‍സയിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

28 കാരനായ സിദ്ദു പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.തന്റെ പാട്ടുകളില്‍ തോക്ക് സംസ്‌കാരം കുത്തിനിറക്കുന്നതിന്റെ പേരില്‍ മൂസ് വാല വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സന്‍ജു എന്ന ഗാനത്തിന്റെ പേരില്‍ നിയമനടപടിയും നേരിട്ടു.കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ത്തതിന്റെ ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നശേഷം മൂസ് വാലക്കെതിരേ ആയുധനിയമം, ദുരന്തനിവാരണ നിയമം എന്നിവ അനുസരിച്ച് കേസെടുത്തിരുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാന്‍സയില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.

Tags:    

Similar News