ന്യൂഡല്‍ഹി: ഗായകന്‍ സിദ്ദു മൂസെ വാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി.
ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും നാഷനല്‍ കാപ്പിറ്റല്‍ റീജ്യനിലുമാണ് പരിശോധന നടക്കുന്നത്.
സിദ്ദു മൂസെ വാലെയുടെ കൊലപാതത്തില്‍ ഏതാനും 'ഭീകര'സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍. ലോക്കല്‍ പോലിസും പരിശോധനയില്‍ സഹകരിക്കുന്നുണ്ട്.
സിദ്ദു വാലെ മൂസെയുടെ കൊലപാകവുമായി ബന്ധമുണ്ടെന്ന സംശത്തില്‍ പുതുതായി ചില കേസുകള്‍ കൂടി പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ പരിശോധന നടക്കുന്ന കേന്ദ്രങ്ങളിലുള്ളവര്‍ക്ക് കൊലപാതവുമായി ബന്ധമുണ്ടെന്നാണ് നിഗമനം.
മെയ് 29നാണ് പഞ്ചാബ് മന്‍സ ജില്ലയില്‍ സിദ്ദു മൂസെ വാല കൊലചെയ്യപ്പെട്ടത്.
കൊലപാതകത്തിനു പിന്നില്‍ ലോറന്‍സ് ബിഷ്‌നോയ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഷ്‌നോയും കൂട്ടാളി ഗോള്‍ഡി ബ്രാറും പോലിസ് കസ്റ്റഡിയിലുണ്ട്. ഇവരിപ്പോള്‍ തീഹാര്‍ ജയിലിലാണ്.
മന്‍സയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചയാളാണ് സിദ്ദു. മന്‍സയില്‍ ജവഹര്‍കെ ഗ്രാമത്തില്‍വച്ചാണ് സിദ്ദുവിന് വെടിയേറ്റത്.
സിദ്ദുവിനെ നേരെ 30 റൗണ്ട് വെടിയുതിര്‍ത്തു.