ഭട്ടിന്‍ഡ: കേന്ദ്ര കര്‍ഷക ബില്ലിനെതിരേ പഞ്ചാബില്‍ പ്രക്ഷോഭം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയില്‍ പാത ഉപരോധത്തിനു ശേഷം കര്‍ഷകര്‍ പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസകള്‍, കോര്‍പ്പറേറ്റ് കമ്പനി സ്ഥാപനങ്ങള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവ ഉപരോധിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബിലെ 31 കര്‍ഷക സംഘടനകളാണ് സമര രംഗത്തുള്ളത്. റിലയന്‍സ് ഇന്ധന സ്‌റ്റേഷനുകള്‍, അദാനിയുടെ സംഭരണ കേന്ദ്രങ്ങള്‍, വേദാന്ത കമ്പനിയുടെ വൈദ്യുത നിലയം എന്നിവക്കു മുന്നില്‍ ഇന്നു മുതല്‍ കര്‍ഷകര്‍ അനിശ്ചിതകാല ഉപരോധം ആരംഭിച്ചു.