ന്യൂഡല്‍ഹി: രാജ്യത്തെ ഗവേഷകരിലും ശാസ്ത്രജ്ഞരിലും നിയന്ത്രണ ഏജന്‍സികളിലും വിശ്വാസം പ്രകടിപ്പിച്ച ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് സിങ് ഗുലേറിയ ഭാരത് ബയോടെക് വികസിപ്പിച്ചിടെത്ത കൊവാക്സിന് സുരക്ഷിതമാണെന്ന് ഉറപ്പനല്കി.
രാജ്യത്ത നിരവധി പേരെ വാക്സിനേഷന് വിധേയമാക്കേണ്ടതുണ്ട്. നാം നമ്മുടെ ഗവേഷകരിലും ശാസ്ത്രജ്ഞന്മാരിലും വിശ്വാസമര്‍പ്പിക്കണം. വാക്സിന് സുരക്ഷിതമാണെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു- രണ്‍ദീപ് സിങ് ഗുലേറിയ പറഞ്ഞു.
രന്ദീപ് സിങ്ങും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗം വി കെ പോളുമാണ് ആദ്യ ഡോസുകള്സ്വീകരിച്ചവരില് രണ്ട് പേര്.
എയിംസിലെ തൂപ്പുകാരനായ മനീഷ് കുമാറാണ് ഇതേ ആശുപത്രിയില്‍ നിന്ന് വാക്സിന് സ്വീകരിച്ച ആദ്യയാള്‍. എയിംസില്‍ ആദ്യ വാക്സിന് ഷോട്ട് എടുക്കുന്ന സമയത്ത് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ഹാജരായിരുന്നു.
ഞാന്‍ ഇന്ന് തൃപ്തനാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നാം കൊവിഡിനെ പ്രതിരോധിക്കുകയാണ്. ഈ വാക്സിന് സഞ്ജീവനി പോലെയാണ് പ്രവര്‍ത്തിക്കുന്നത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.