വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍ കറുത്ത റിബണ്‍ കെട്ടണം: അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് (video)

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കാന്‍ റമദാനിലെ അവസാന വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍ കറുത്ത ബാന്‍ഡ് കെട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പറ്റ്‌നയിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ ബിജെപിയുടെ സഖ്യകക്ഷികളില്‍ ഇളക്കമുണ്ടാക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി മൗലാനാ ഫസലുല്‍ റഹീം മുജാദ്ദിദി പറഞ്ഞു. മാര്‍ച്ച് 29ന് വിജയവാഡയിലും പ്രതിഷേധം നടക്കും. സമാധാനപരമായ പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായാണ് കറുത്ത റിബണ്‍ ധരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
BIG ANNOUNCEMENT
— All India Muslim Personal Law Board (@AIMPLB_Official) March 27, 2025
⭕ वक्फ़ संशोधन बिल के खिलाफ मुस्लिम पर्सनल लॉ बोर्ड का बड़ा ऐलान!
रमज़ान के इस आख़री जुमा, जुमातुल विदा को मुसलमान यह काम ज़रूर करें...👇🏻
This Ramazan's Jumma Tul Wida Let us Protest against Waqf Amendment Bill by this method 👇🏻#IndiaAgainstWaqfBill… pic.twitter.com/FPFC0XSZbk