അജ്മീര്‍ ദര്‍ഗയ്‌ക്കെതിരായ കേസിനെ നേരിടാന്‍ പൂര്‍ണസജ്ജം: ദര്‍ഗ ദിവാന്‍

ഒന്നുമില്ലാത്ത ഭൂമിയിലാണ് 800 വര്‍ഷം മുമ്പ് ദര്‍ഗ നിര്‍മിച്ചത്. മാള്‍വയുടെ ബാദ്ഷായുടെ ചെറുമകനായ ഖ്വാജ ഹുസൈന്‍ നഗോരിയാണ് ദര്‍ഗയുടെ മേല്‍ക്കൂരയും മറ്റും സ്ഥാപിച്ചത്.

Update: 2024-11-30 01:11 GMT

ജയ്പൂര്‍: അജ്മീര്‍ ദര്‍ഗ ഹിന്ദുക്ഷേത്രമായിരുന്നുവെന്ന കേസിനെ നിയമപരമായി നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദീന്‍. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. അതിനെ നേരിടാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പാനല്‍ അഭിഭാഷകരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുമില്ലാത്ത ഭൂമിയിലാണ് 800 വര്‍ഷം മുമ്പ് ദര്‍ഗ നിര്‍മിച്ചത്. മാള്‍വയുടെ ബാദ്ഷായുടെ ചെറുമകനായ ഖ്വാജ ഹുസൈന്‍ നഗോരിയാണ് ദര്‍ഗയുടെ മേല്‍ക്കൂരയും മറ്റും സ്ഥാപിച്ചത്. ഇതിനെല്ലാം ശക്തമായ തെളിവുകളുണ്ട്. മൊയിനുദ്ദീന്‍ ചിശ്തിയുടെ അനന്തരാവകാശികളെ കക്ഷി ചേര്‍ക്കാതെയാണ് കേസുമായി കോടതി മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

അജ്മീര്‍ ദര്‍ഗയ്‌ക്കെതിരേ നടക്കുന്ന പ്രചാരണങ്ങളെ ചോദ്യം ചെയ്ത് പൗരാവകാശ സംഘടനയായ പിയുസില്ലും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു രാജാക്കന്‍മാര്‍ കൂടി സഹായിച്ചാണ് ദര്‍ഗ ഇന്നത്തെ സ്ഥിതിയില്‍ വികസിച്ചതെന്ന് പിയുസിഎല്ലിന്റെ പ്രസ്താവന പറയുന്നു.




Similar News