മൊബൈല്‍ ഫോണ്‍ വലിപ്പത്തിലുള്ള റോബോട്ടുകളുമായി നാസ (വീഡിയോ)

നിലവില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ നീന്തല്‍ കുളത്തില്‍ ഇത് നീന്തല്‍ പരിശീലനം നടത്തുകയാണ്.

Update: 2024-11-30 01:29 GMT

വാഷിങ്ടണ്‍: മൊബൈല്‍ ഫോണിന്റെ വലിപ്പത്തിലുള്ള റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വ്യാഴഗ്രഹത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ ഒരു കടലില്‍ ജീവനുണ്ടോയെന്ന് കണ്ടെത്താനാണ് ഈ റോബോട്ടുകളെ നിര്‍മിച്ചിരിക്കുന്നത്. യൂറോപ്പയിലേക്ക് അയക്കുന്നതിന് മുമ്പ് ഇതിന്റെ ശേഷി പരിശോധിച്ചുവരുകയാണ്. നിലവില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ നീന്തല്‍ കുളത്തില്‍ ഇത് നീന്തല്‍ പരിശീലനം നടത്തുകയാണ്.

ഭൂമിയില്‍ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യൂറോപ്പയില്‍ ഈ റോബോട്ടുകള്‍ എത്തിയാല്‍ പിന്നെ തിരിച്ചു കൊണ്ടുവരല്‍ അസാധ്യമാണ്. അതിനാല്‍ കടുത്ത പരിശീലനമാണ് റോബോട്ടുകള്‍ക്ക് നല്‍കുന്നത്. അഞ്ച് ഇഞ്ച് വലുപ്പമാണ് നിലവില്‍ ഇവക്കുള്ളത്.




Similar News