പാർട്ടി നേതാക്കൾ വീട്ടുതടങ്കലിലെന്ന് അഖിലേഷ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

Update: 2024-06-04 04:04 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ തങ്ങളുടെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയതായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ജില്ല ഭരണകൂടവും പോലിസും ചേര്‍ന്നാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹമാധ്യമമായ എക്‌സില്‍ ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും തടവിലാക്കിയവരെ ഉടന്‍ വിട്ടയക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. പല പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതിനാല്‍ വോട്ടെണ്ണലില്‍ പങ്കെടുക്കാനാകില്ല.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, ജനരോഷത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭരണം വിട്ടുനില്‍ക്കണം. പക്ഷപാതപരമായി പെരുമാറുന്ന ജില്ലാ മജിസ്‌ട്രേറ്റുമാരെയും ജില്ല ഭരണകൂട ഉദ്യോഗസ്ഥരെയും ഉടനടി നീക്കം ചെയ്യുമെന്നും പോളിങ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തില്‍ നടത്തുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Tags:    

Similar News