സംഭല്‍ വെടിവയ്പ്: ഇരകളുടെ കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തിയതില്‍ സുപ്രിംകോടതി ഇടപെടണമെന്ന് അഖിലേഷ് യാദവ്

പോലിസ് വെടിവച്ചു കൊന്ന നഈമിന്റെ കുടുംബത്തില്‍ കയറിച്ചെന്ന 20 അംഗ പോലിസ് സംഘം വെള്ളക്കടലാസില്‍ സഹോദരന്റെ വിരലടയാളം പതിപ്പിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

Update: 2024-11-28 06:07 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ വെടിയേറ്റു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പോലിസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പോലിസ് വെടിവച്ചു കൊന്ന നഈമിന്റെ കുടുംബത്തില്‍ കയറിച്ചെന്ന 20 അംഗ പോലിസ് സംഘം വെള്ളക്കടലാസില്‍ സഹോദരന്റെ വിരലടയാളം പതിപ്പിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയെന്ന് നഈമിന്റെ സഹോദരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിരലടയാളം വെള്ളക്കടലാസില്‍ ബലമായി പകര്‍ത്തി. കടലാസില്‍ എന്തൊക്കെ എഴുതിചേര്‍ക്കുമെന്ന് തനിക്ക് അറിയില്ലെന്നും തസ്‌ലീം പറഞ്ഞിരുന്നു.

വെള്ളക്കടലാസില്‍ ഭീഷണിപ്പെടുത്തി വിരലടയാളം രേഖപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഇരകള്‍ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ സുപ്രിംകോടതി വിഷയത്തില്‍ ഇടപെടണമെന്നാണ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്.

Tags:    

Similar News