ഇതര മതസ്ഥര്‍ക്ക് വാതില്‍ തുറന്ന് ആലപ്പുഴ മര്‍ക്കസ് ജുമാ മസ്ജിദ്

നമസ്‌കാരം കാണാനും വെള്ളിയാഴ്ചകളിലെ പ്രസംഗം കേള്‍ക്കാനും എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ ഇവരെത്തിയത്

Update: 2021-11-27 03:03 GMT

ആലപ്പുഴ: ഇതര മതസ്ഥര്‍ക്ക് വാതില്‍ തുറന്ന് ആലപ്പുഴ സക്കറിയ ബസാറിലെ മര്‍ക്കസ് ജുമാ മസ്ജിദ്. മസ്ജിദിലെ നമസ്‌കാരം വീക്ഷിക്കാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാ മതവിഭാഗക്കാര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം. ജനങ്ങള്‍ക്കിടയില്‍ ഭിന്നത പെരുകുന്ന കാലത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

 ഇന്നലെ മര്‍ക്കസ് പള്ളിയില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ തുടങ്ങിയവരെത്തി. നമസ്‌കാരം കാണാനും വെള്ളിയാഴ്ചകളിലെ പ്രസംഗം കേള്‍ക്കാനും എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ ഇവരെത്തിയത്. മതസൗഹാര്‍ദ കൂട്ടായ്മക്ക് ശേഷം വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് എല്ലാവരും മടങ്ങിയത്.പുതിയ മാതൃകയാണ് ഇതെന്ന പള്ളിയിലെത്തിയവര്‍ പറഞ്ഞു.

Tags:    

Similar News