അഖിലേന്ത്യാ പണിമുടക്ക്; മാര്‍ച്ച് 27ന് റേഷന്‍കടകള്‍ തുറന്നുപ്രവര്‍ത്തിക്കും
തിരുവനന്തപുരം; മാര്‍ച്ച് 27ന് (ഞായര്‍) കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് 28, 29 തിയ്യതികളില്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങള്‍ പരമാവധി സഹകരിച്ച് റേഷന്‍ വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.