'എല്ലാ മുസ് ലിംകളും അറസ്റ്റിലാകും', പോപുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല; ഉവൈസി

Update: 2022-09-28 10:19 GMT

ന്യൂഡല്‍ഹി: ഇസ് ലാമിക സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെതിരേ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു മുസ് ലിംമിനെയും അറസ്റ്റ് ചെയ്യാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഉവൈസ് കുറ്റപ്പെടുത്തി.

'ഞാന്‍ എല്ലായ്‌പ്പോഴും പിഎഫ്‌ഐയുടെ സമീപനത്തെ എതിര്‍ക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പിഎഫ്‌ഐ നിരോധനത്തെ പിന്തുണയ്ക്കാനാവില്ല. കുറ്റകൃത്യം ചെയ്യുന്ന ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയെ തന്നെ നിരോധിക്കുന്നത് ശരിയല്ല. ഒരു സംഘടനയുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രിംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്'- ഉവൈസ് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥ ഫാസിസത്തിലേക്ക് നീങ്ങുകയാണെന്നും പോപുലര്‍ ഫ്രണ്ട് ലഘുലേഖയുടെ പേരില്‍ മുസ് ലിം യുവാക്കളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

'കോടതികള്‍ കുറ്റവിമുക്തരാക്കുന്നതിന് മുമ്പ് മുസ് ലിംകള്‍ പതിറ്റാണ്ടുകളായി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ യുഎപിഎയെ എതിര്‍ക്കുന്നു. യുഎപിഎയ്ക്ക് കീഴിലുള്ള എല്ലാ നടപടികളെയും എപ്പോഴും എതിര്‍ക്കുകയും ചെയ്യും. ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തെ അത് ലംഘിക്കുന്നു''- അദ്ദേഹം പറഞ്ഞു.

Tags:    

Similar News