ട്വീറ്റ് പ്രകോപനപരമെന്ന് ആരോപണം; ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു

Update: 2021-05-22 07:43 GMT

ന്യൂഡല്‍ഹി: പ്രകോപനപരമായി ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് മുന്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ത്ഥി നേതാവായ ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 505 പ്രകാരമാണ് ഉസ്മാനിക്കെതിരേ ശനിയാഴ്ച രാവിലെ ലക്ഷ്മി നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉസ്മാനിയുടെ ട്വീറ്റ് മതവികാരം വൃണമപ്പെടുത്തുന്നുവെന്ന ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഉസ്മാനിയുടെ ചില ട്വീറ്റുകള്‍ മതവികാരത്തെ വൃണമപ്പെടുത്തുന്നുവെന്നാണ് എഫ്‌ഐആറിലെ ആരോപണം. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലും ഉസ്മാനിക്കെതിരേ സമാനമായ ട്വീറ്റിന്റെ പേരില്‍ കേസെടുത്തിരുന്നു.

എല്‍ഗാര്‍ പരിഷദ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പൂനെ പോലിസ് ഉസ്മാനിക്കെതിരേ കേസെടുത്തിരുന്നു.

Tags:    

Similar News