പുരി ജഗന്നാഥ ക്ഷേത്രത്തിലെ പണം യെസ് ബാങ്കില്‍ നിന്ന് മാറ്റാനനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ഒഡിഷ ധനമന്ത്രി
മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലം പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് ആല്‍ബിഐയുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല.
ഭുവനേശ്വര്‍: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യെസ് ബാങ്കില്‍ നിക്ഷേപിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ പണം പിന്‍വലിക്കാനനുവദിക്കണമെന്ന് ഒഡിഷ ധനമന്ത്രി കേന്ദ്ര ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പണം പിന്‍വലിക്കാനുള്ള നിര്‍ദേശം ആര്‍ബിഐയ്ക്ക് നല്‍കണമെന്നാണ് ഒഡിഷ ധനമന്ത്രിയുടെ അഭ്യര്‍ത്ഥന.
യെസ് ബാങ്കില്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ 545 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. 1954 ലെ ശ്രീ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം ക്ഷേത്ര ഭരണം മാനേജിങ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. മാനോജിങ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ക്ഷേത്രച്ചെലവുകള്‍ നിവര്‍ത്തിക്കുന്നത്.
2020 മാര്‍ച്ചില്‍ മെച്യര്‍ ആകുന്ന പണവും യെസ് ബാങ്കില്‍ കുടുങ്ങിയിരിക്കുകയാണ്. അത് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലം പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് ആല്‍ബിഐയുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തിലാണ് അപേക്ഷയുമായി ഒഡിഷ ധനമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചത്.