അമരീന്ദര്‍ സിങ് സോണിയാ ഗാന്ധിയെ കണ്ടേക്കും

Update: 2021-09-28 09:51 GMT

ന്യൂഡല്‍ഹി: ഇന്ന് വൈകീട്ട് ഛണ്ഡീഗഢില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സോണിയാഗാന്ധിയെ കണ്ടേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വൈകീട്ട് 3.30നാണ് അമരീന്ദര്‍ സിങ് ഡല്‍ഹിയിലേക്ക് വിമാനം കയറുക.

രണ്ട് ടേമുകളായി മുഖ്യമന്ത്രിയായി സേവനമനുഷ്ടിക്കാനും പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനത്തിരിക്കാനും അവസരം നല്‍കിയതിന് നന്ദി പറയുന്നതിന്റെ ഭാഗമായാണ് അമരീന്ദര്‍ സോണിയയെ കാണുന്നതെന്നാണ് വിവരം. അദ്ദേഹം രണ്ട് ദിവസം ഡല്‍ഹിയിലുണ്ടാവും.

മുഖ്യമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ അനുവദിച്ചിരുന്ന കപൂര്‍ത്തല ഹൗസ് അദ്ദേഹം ഒഴിയും.

ഗുജറാത്തില്‍ നിന്നുള്ള ജിഗ്നേഷ് മേവാനിയും ജെഎന്‍യു വിദ്യാര്‍ത്ഥിയായി സിപിഐ നേതൃത്വത്തിലെത്തിയ കനയ്യകുമാറും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സില്‍ ചേരുന്ന അതേ ദിവസമാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തുന്നത്. 

മുഖ്യമന്ത്രി പദത്തില്‍ നിന്ന് പുറത്തുവന്നശേഷം അമരീന്ദറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധാപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇന്നത്തെ ഡല്‍ഹി യാത്രയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹമുണ്ട്. 

Tags:    

Similar News