ഛണ്ഡീഗഢ്: ബിഎസ്എഫ് അധികാര പരിധി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമരീന്ദര്‍ സിങ്ങ്. ബിഎസ്എഫ് അധികാര പരിധി വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടുന്നതിനല്ലെന്നും അന്താരാഷ്ട്ര അതിര്‍ത്തി സംരക്ഷിക്കുന്നതിനാണെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് പറഞ്ഞു.
''അവര്‍ അന്താരാഷ്ട്ര അതില്‍ത്തി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ സംസ്ഥാനത്തിന്റെ അധികാരപരിധി ലംഘിക്കുന്നതിനല്ല''- അമരീന്ദര്‍ പറഞ്ഞു.
പാകിസ്താനില്‍നിന്നുള്ള ബോംബുകളും ഡ്രോണുകളും ഇന്ത്യയിലേക്ക് വരാറുണ്ടെന്നും അവ കൈകാര്യം ചെയ്യുന്നത് പ്രത്യേക വൈദഗ്ധ്യമുള്ള ഏജന്‍സികളാവണമെന്നും അമരീന്ദര്‍ പറഞ്ഞു.
''ഒന്നര വര്‍ഷം മുമ്പാണ് ആദ്യമായി ഒരു ഡ്രോണ്‍ വന്നത്. അവര്‍ നദികളിലാണ് ബോംബ് വര്‍ഷിച്ചിരുന്നത്. ഇപ്പോള്‍ 7-8 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നിരിക്കുന്നു. 31 കിലോമീറ്റര്‍ ഉള്ളിലേക്ക് വന്നതായുള്ള വിവരം എനിക്ക് ലഭിച്ചിരുന്നു. ഡ്രോണുകള്‍ പറക്കുന്ന ദൂരവും ബോംബിന്റെ എണ്ണവും വര്‍ധിച്ചു''...''ബിഎസ്എഫ് സംസ്ഥാനത്തിന്റെ സുരക്ഷയല്ല, അതിര്‍ത്തി സുരക്ഷയാണ് ഉറപ്പുവരുത്തുക, ഡോണുകളുടെ പരിധിയും വര്‍ധിച്ചിരിക്കുകയാണ്. പഞ്ചാബ് പോലിസിന് പല വൈദഗ്ധ്യങ്ങളുമുണ്ടെങ്കിലും അതിലര്‍ത്തി സംരക്ഷണം അതില്‍ ഉള്‍പ്പെടുത്തുന്നില്ല.
ബിഎസ്എഫ് അധികാര പരിധി അമ്പത് കമിലോമീറ്ററായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇതിനെതിരേ നിരവധി സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു.