ഈ വര്‍ഷം ഇന്ത്യയില്‍ 8000 പേരെ നിയമിക്കുമെന്ന് ആമസോണ്‍

ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം.

Update: 2021-09-04 14:04 GMT

മുംബൈ: ഈ വര്‍ഷം ഇന്ത്യയല്‍ 8000ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ആമസോണ്‍. 35 നഗരങ്ങളിലായി 8,000 ത്തിലധികം ജീവനക്കാരെയാണ് ആമസോണ്‍ നിയമിക്കാന്‍ ഒരുങ്ങുന്നത്. കോര്‍പ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം.


മെഷീന്‍ ലേണിംഗ് അപ്ലൈഡ് സയന്‍സസ് രംഗത്തും ഒഴിവുകളുണ്ടാകുമെന്നാണ് റിപോര്‍ട്ട്. എച്ച്ആര്‍, ഫിനാന്‍സ്, ലീഗല്‍ മുതലായ പിന്തുണാ പ്രവര്‍ത്തനങ്ങള്‍ക്കും ആമസോണ്‍ നിയമനം നടത്തുന്നുണ്ടെന്ന് ആമസോണ്‍ എച്ച്ആര്‍ ലീഡര്‍ ദീപ്തി വര്‍മ്മ പറഞ്ഞു. 2025 ഓടെ പ്രത്യക്ഷമായും പരോക്ഷമായും 20 ലക്ഷം തൊഴിലവസരങ്ങള്‍ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനകം 10 ലക്ഷം നേരിട്ടും അല്ലാതെയും ഉളള തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.




Tags:    

Similar News