വാഷിംഗ്ടണ്‍: ആമസോണിന്റെ യുഎസ് ഓഫിസുകളില്‍ പണിമുടക്കി ജീവനക്കാര്‍.മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സ സഹായം എന്നിവ സംബന്ധിച്ച് യൂണിയനുമായി കമ്പനി മാനേജ്മന്റ് കരാറില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫിസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ ആമസോണിന് സമയം നല്‍കിയിരുന്നു. കമ്പനി ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് വെയര്‍ഹൗസ് തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. അതേ സമയം പണിമുടക്ക് തങ്ങളുടെ അവധിക്കാല ഡെലിവറികളെ ബാധിക്കില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടടതില്ലെന്നും ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യല്ലില്‍ പണിമുടക്ക്, ക്രിസ്മസും പുതുവര്‍ഷവും കടന്നേക്കുമെന്നാണ് സൂചനകള്‍.