ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത് പാര്‍ലമെന്റ്

Update: 2024-12-14 10:39 GMT

സിയോള്‍: പ്രസിഡന്റ് യൂന്‍ സോക് യോളിനെ ദക്ഷിണ കൊറിയന്‍ ദേശീയ അസംബ്ലി ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് നീക്കം. 300 അംഗ പാര്‍ലമെന്റില്‍ 85നെതിരെ 204 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.

യൂനിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിയോളിലെ പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് പതിനായിരക്കണക്കിന് പ്രകടനക്കാര്‍ ഒത്തുകൂടുകയും ബാനറുകള്‍ വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സാഹചര്യത്തിലാണ്  ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. 'ഇന്നത്തെ ഇംപീച്ച്മെന്റ് ജനങ്ങളുടെ മഹത്തായ വിജയമാണ്,' വോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി ഫ്‌ലോര്‍ ലീഡര്‍ പാര്‍ക്ക് ചാന്‍-ഡേ പറഞ്ഞു.

യൂനിനെ സസ്‌പെന്‍ഡ് ചെയ്തതോടെ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കും. കോടതി കൂടി ഇംപീച്ച്‌മെന്റ് പിന്തുണച്ചാല്‍, ദക്ഷിണ കൊറിയന്‍ ചരിത്രത്തില്‍ വിജയകരമായി ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂന്‍.

Tags:    

Similar News