അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2020-09-13 02:26 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലാണ് ശനിയാഴ്ച വൈകീട്ട് അമിത് ഷായെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 18 ന് അമിത് ഷാ ഇതേ ആശുപത്രിയില്‍ നിന്ന് ചികില്‍സ തേടിയിരുന്നു.

ആഗസ്റ്റ് 2നാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14 ന് കൊവിഡ് നെഗറ്റീവ് ആയി.

പാര്‍ലമെന്റ് സമ്മേളനം കനത്ത ആരോഗ്യസുരക്ഷയോടെ തുടങ്ങാനിരിക്കെയാണ് ആഭ്യന്ത്ര മന്ത്രി തന്നെ ആശുപത്രിയിലായത്. സമ്മേളനത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാനിടയില്ലെന്ന് റിപോര്‍ട്ട് വന്നിട്ടുണ്ട്. വിദേശത്ത് ചികില്‍സയിലായതിനാല്‍ സോണിയാ ഗാന്ധിയും പാര്‍ലമെന്റിലെത്തില്ല.  

Tags:    

Similar News