കൊവിഡ് 19: അമിതാഭ്‌ ബച്ചന്‍ ആശുപത്രി വിട്ടു

Update: 2020-08-02 12:34 GMT

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അമിതാഭ്‌ ബച്ചന്‍ ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച ബച്ചന്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് പിതാവ് ആശുപത്രി വിട്ട വിവരം ട്വിറ്റര്‍ വഴി പങ്കുവച്ചത്.

അതേസമയം അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.

അമിതാഭ്‌ ബച്ചനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മകന്‍ നന്ദി പ്രകടിപ്പിച്ചു. ഇവര്‍ക്കു പുറമെ ഐശ്യര്യറായിയും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇരുവരും നേരത്തെ ആശുപത്രി വിട്ടിരുന്നു. 

Tags:    

Similar News