മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു

ഇന്നു രാവിലെ 6.15നാണ് സംഭവം

Update: 2024-11-12 06:22 GMT

മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്.ഇന്നു രാവിലെ 6.15നാണ് സംഭവം. ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളാണ്. രാവിലെ മുലപ്പാല്‍കൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Tags:    

Similar News