നൂറോളം കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് മാള പോലിസിന്റെ പിടിയില്‍
മാള: നൂറോളം കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് മലപ്പുറം പെരിങ്ങാമണ്ണ ഇടവണ്ണ അബ്ദുല്‍ റഷീദ് (50) മാള പോലിസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ പെട്രോള്‍ പമ്പില്‍ നടന്ന മോഷണ കേസിലാണ് അറസ്റ്റ്. പട്ടാമ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
17 വയസ്സില്‍ തുടങ്ങിയതാണ് മോഷണം. കേരളത്തിലെ മിക്കവാറും എല്ലാ ജയിലുകളിലും ഇയാള്‍ കിടന്നിട്ടുണ്ടെന്ന് പോലിസ് പറയുന്നു. മഞ്ചേരി ജയിലില്‍ നിന്ന് മോചിതനായി വന്നതിനുശേഷമാണ് പുത്തന്‍ചിറയിലെ പമ്പില്‍ നിന്ന് ഇരുപതിനായിരം രൂപ കവര്‍ന്നത്.
പെട്ടി ഓട്ടോറിക്ഷയില്‍ സവാള വില്‍പ്പനയുമായി സഞ്ചരിച്ചാണ് മോഷണസ്ഥലം കണ്ടെത്തിയിരുന്നത്.
പെട്രോള്‍ പമ്പുകളാണ് പ്രധാനമായും മോഷ്ടിക്കാന്‍ കയറുക. വീടുകളില്‍ നിന്ന് മോഷ്ടിക്കാറില്ല.
കൂത്താട്ടുകുളം വടക്കാഞ്ചേരി എന്നീ പെട്രോള്‍ പമ്പുകളിലാണ് അവസാനം മോഷണം നടത്തിയത്.
56ാം വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കുമെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞത്രെ.
പുത്തന്‍ചിറയിലെ മോഷണവുമായി ബന്ധപ്പെട്ട് മാള പോലിസ് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷവും മോഷ്ടാവിനെക്കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. സിറ്റി പോലീസ് സ്ഥാപിച്ച ക്യാമറകളില്‍ നിന്നാണ് പിന്നീട് വണ്ടി നമ്പര്‍ തിരിച്ചറിഞ്ഞത്. ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോംഗ്‌റെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേസന്വേഷണം.
അന്വേഷണ സംഘത്തില്‍ എസ് ഐ ടി പി നാരായണന്‍. എ എസ് ഐ കെ ആര്‍ സുധാകരന്‍, ജീബീന്‍ കെ ജോസഫ്, സദീപ് സാഗര്‍, നവീന്‍കുമാര്‍, സിജോ പൗലോസ് എന്നിവരാണ് ഉണ്ടായിരുന്നത്.