ഡോ. സരിന് ചിഹ്നം സ്‌റ്റെതസ്‌കോപ്പ്
ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു. രണ്ടാമത്തേതായിരുന്നു സ്‌റ്റെതസ്‌കോപ്പ്.
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ പി സരിന്റെ ചിഹ്നം സ്‌റ്റെതസ്‌കോപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു. രണ്ടാമത്തേതായിരുന്നു സ്‌റ്റെതസ്‌കോപ്പ്.
ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നതായി ഡോ.സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. '' പഠിച്ച വിഷയത്തില്‍ തന്നെ ഇനി വോട്ടഭ്യര്‍ത്ഥിക്കാം. പാലക്കാടിന്റെ ഹൃദയമിടിപ്പറിയാന്‍ സ്‌റ്റെതസ്‌കോപ്പ് ഉപയോഗിക്കാമെന്നാണ് കരുതുന്നത്. ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ല'' -സരിന്‍ പറഞ്ഞു.