പൂച്ചയെ കാണാതായി; കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്ത് പഴക്കച്ചവടക്കാരന്‍
കൊല്‍ക്കത്ത: കാണാതായ തന്റെ വളര്‍ത്ത് പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്ത് പഴക്കച്ചവടക്കാരന്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ പഴകച്ചവടക്കാരന്റെ ഹൂലോ എന്ന പൂച്ചയെയാണ് കാണാതായത്. തന്റെ ജീവനു തുല്യമായ പൂച്ചയെ കാണാതായിട്ട് ഉടമയായ നിര്‍മ്മല്‍ ബിശ്വാസ് ഏറെ ദുഖിതനാണ്. തലയില്‍ കറുത്ത പാടുള്ള നാലു വയസ്സുള്ള വെളുത്ത പൂച്ചയെ കാണാതായിട്ട്് 15 ദിവസമായി.
നിര്‍മ്മല്‍ ബിശ്വാസ് പൂച്ചയെ കണ്ടെത്താനുള്ള തീവ്ര തിരച്ചിലില്‍ ആണ്. ഇതിനിടെയാണ് പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിര്‍നഗര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ടിലെ സമര്‍ജിത് പള്ളിയിലെ ഉച്ചഭാഷിണിയിലൂടെയും നിര്‍മ്മല്‍ തന്റെ പൂച്ചയെ കാണാത്ത വിവരം അറിയിച്ചിരുന്നു.
ഒരു വളര്‍ത്തുമൃഗത്തേക്കാള്‍ കൂടുതലാണ് ഹൂലോയുമായുള്ള ബന്ധമെന്ന്് നിര്‍മ്മല്‍ പറയുന്നു. ചെറിയ പൂച്ചകൂട്ടി ആയിരുന്നപ്പോള്‍ തന്റെ അമ്മയാണ് ഹൂലോയെ ഒരപടകത്തില്‍ നിന്ന് രക്ഷിച്ച് ഇവിടേക്ക് കൊണ്ടുവന്നത്. തന്റെ ഇളയമകന്റെ മരണത്തിന് ശേഷം ഹൂലോയാണ് തന്റെ കൂട്ടെന്നും നിര്‍മ്മല്‍ പറയുന്നു.