ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്‌ഫോടനം; ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു (video)

Update: 2025-01-06 10:55 GMT

ബസ്തര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജവാന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. കുട്രു ബെദ്രെ റോഡില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിയതെന്ന് ബസ്തര്‍ റെയിഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. മാവോവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള അബുജുമാഡ് പ്രദേശത്ത് ഈ വര്‍ഷം ആദ്യമായി പോയ സൈനികസംഘമാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് 217 മാവോവാദികളെ പോലിസ് വെടിവെച്ചു കൊന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Tags:    

Similar News