മുസ്‌ലിം സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു

Update: 2025-01-07 15:23 GMT

ലഖ്‌നോ: മുസ്‌ലിം യുവാവ് ദലിത് യുവതിയുമായി ഒളിച്ചോടിയെന്നാരോപിച്ച് യുവാവിന്റെ മാതാവിനെയും അമ്മായിമാരെയും മര്‍ദ്ദിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ നെബുവ നൗരാങിയ ഗ്രാമത്തിലാണ് സംഭവം. ജനുവരി രണ്ടിനാണ് സംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ദലിത് പെണ്‍കുട്ടിയുടെ അമ്മവീട്ടുകാരായ ഒമ്പതു സ്ത്രീകളും നാലു പുരുഷന്‍മാരുമാണ് മുസ്‌ലിം യുവാവിന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആക്രമിച്ചത്. മര്‍ദ്ദിച്ചതിന് ശേഷം വസ്ത്രങ്ങള്‍ കീറിക്കളയുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. വീട്ടിലെ വസ്ത്രങ്ങളെല്ലാം അവര്‍ കത്തിക്കുകയും ചെയ്തു. ശാരീരിക ആക്രമണം നടത്തിയതിന് കേസെടുത്തെന്നും വസ്ത്രം ഊരി നടത്തിച്ചെന്ന ആരോപണം അന്വേഷിക്കുകയാണെന്നും പോലിസ് പറയുന്നു. അക്രമികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ പറഞ്ഞു.

Similar News