ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രിംകോടതി ജഡ്ജിയാവും
നിലവില്‍ പറ്റ്‌ന ഹൈക്കോടതി ചീഫ്ജസ്റ്റിസാണ്
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രിംകോടതി ജഡ്ജിയാവും. സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം കെ വിനോദ് ചന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്തു. മലയാളിയായ കെ വിനോദ് ചന്ദ്രന്‍ നേരത്തെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. പിന്നീട് സ്ഥലം മാറ്റം ലഭിച്ച് പറ്റ്‌ന ഹൈക്കോടതിയിലെത്തി. നിലവില്‍ പറ്റ്‌ന ഹൈക്കോടതി ചീഫ്ജസ്റ്റിസാണ്. 2011ല്‍ ഹൈക്കോടതി ജഡ്ജിയായ വിനോദ ചന്ദ്രന് നിയമത്തിന്റെ വിവിധ മേഖലകളില്‍ അഗാധമായ അറിവുണ്ടെന്ന് കൊളീജിയം യോഗത്തിന്റെ കുറിപ്പ് പറയുന്നു. മലയാളിയായ സുപ്രിംകോടതി ജഡ്ജി സി ടി രവികുമാര്‍ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണം നിയമം, വാടക നിയമം തുടങ്ങിയ നിരവധി സിവില്‍ സ്വഭാവമുള്ള നിര്‍ണായക കേസുകളില്‍ വിനോദ് ചന്ദ്രന്‍ വിധി പറഞ്ഞിട്ടുണ്ട്. കോഴിക്കോട് സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീറിനെതിരേ തെളിവുകളില്ലെന്ന് കണ്ടെത്തിയത് ജസ്റ്റിസ് വിനോദ് ചന്ദ്രനായിരുന്നു.