ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Update: 2025-01-05 06:38 GMT

കൊച്ചി: എറണാകുളം ചാലാക്കയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം.

പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍വഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.




Tags:    

Similar News