കലൂര്‍ സ്റ്റേഡിയം അപകടം: കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-01-01 08:33 GMT

കൊച്ചി: കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയെ തുടര്‍ന്നാണ് നടപടി. പിപിആര്‍ വിഭാഗം ലൈസന്‍സ് ആവശ്യമില്ലെന്നായിരുന്നു ഹെല്‍ത്ത് വിഭാഗം നിലപാട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി റിപോര്‍ട്ട് നല്‍കിയിരുന്നില്ല. കലൂര്‍ ഹെര്‍ത്ത് സര്‍ക്കിളിലെ നിതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്റര്‍ സംവിധാനം കുറച്ചു കൊണ്ടു വരികയാണെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറയിച്ചിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്.




Tags:    

Similar News