കാക്കനാട്: വാഴക്കാലയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കരയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫ്രിഡ്ജും പെയിന്റ് ബക്കറ്റുള്‍പ്പടെയുള്ള ആക്രി സാധനങ്ങളും ഗോഡൗണില്‍ ഉണ്ടായിരുന്നു. ഇവ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിനൊപ്പം കനത്ത പുക ഉയര്‍ന്നു. സമീപവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഫയര്‍ഫോഴ്‌സിന് നേരിട്ട് പരിസരത്തേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ വലിയ പൈപ്പുകള്‍ വലിച്ചാണ് തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.