തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം, ഫഌറ്റ് വാങ്ങലും വില്‍പ്പനയും എന്നീ മൂന്നു ആരോപണങ്ങളിലാണ് ക്ലീന്‍ ചിറ്റ്. റിപോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ്. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഒന്നിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണം തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും റിപോര്‍ട്ട് പറയുന്നു.