തെലങ്കാന: ആന്ധ്രാപ്രദേശില്‍ ഇന്ന് 4,074പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 54പേര്‍ മരിച്ചു. 53,724പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 28,800പേരാണ് ചികില്‍സയിലുള്ളത്. 24,228പേര്‍ രോഗമുക്തരായി. തെലങ്കാനയില്‍ മാത്രം 1,198 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണം റിപോര്‍ട്ട് ചെയ്തു. 46,274പേരാണ് ആകെ രോഗബാധിതരായത്. ഇതില്‍ 11,530പേര്‍ ചികിത്സയിലാണ്. 422 മരിച്ചു.
കര്‍ണാടകയില്‍ ഇന്ന് 3,648പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 മരണവും റിപോര്‍ട്ട് ചെയ്തു. ബംഗളൂരുവിലാണ് ഏറ്റവുംകൂടതുല്‍ കേസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,452പേര്‍ക്കാണ് ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചത്. 31 മരണം റിപോര്‍ട്ട് ചെയ്തു. ഇതോടെ കര്‍ണാടകയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 42,216ആയി. 1,403പേര്‍ മരിച്ചു.