തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് തെലങ്കാന സര്‍ക്കാര്‍
ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍വശ്രേഷ്ഠ് ത്രിപാഠിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഗുണ്ടൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍വശ്രേഷ്ഠ് ത്രിപാഠിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. ഗോപിനാഥ് ജാട്ടി ഐപിഎസ്, വി ഹര്‍ഷ് വര്‍ദ്ധന്‍ രാജു ഐപിഎസ്, വെങ്കട് റാവുജി സീതാരാമ റാവു, ജി ശിവനാരായണ സ്വാമി, ടി സത്യനാരായണ, കെ ഉമാ മഹേശ്വര്‍, എം സൂര്യനാരായണ തുടങ്ങിയവരും ഉള്‍പെടുന്നതാണ് അന്വേഷണ സംഘം.
നേരത്തെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്ത ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ടത.് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിടുകയായിരുന്നു റെഡ്ഡിയുടെ പ്രധാനലക്ഷ്യം. എന്നാല്‍ വൈഎസ്ആര്‍സിപി ആരോപണം നിഷേധിക്കുകയായിരുന്നു. വിവാദം ശക്തമായതോടെ പ്രസാദം തയ്യാറാക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാനും ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.