അന്നദാനത്തില്‍ അച്ചാര്‍ വിളമ്പാത്തതിന് ക്ഷേത്ര ഭാരവാഹിക്കും ഭാര്യക്ക് മര്‍ദ്ദനമേറ്റെന്ന്

ആലപ്പുഴ: ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനമേറ്റതായി പരാതി. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതാണ് പ്രകോപനമെന്ന് കാരണം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ രാജേഷും ഭാര്യ അര്‍ച്ചനയും ആരോപിച്ചു.