സാമ്പത്തിക സംവരണം നടപ്പാക്കികൊണ്ടുള്ള ആദ്യ സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; സംവരണം വഴി കടന്നുകൂടിയത് 78 പേര്‍

Update: 2020-08-04 10:20 GMT

ന്യൂഡല്‍ഹി: യുപിഎസ്‌സി നടത്തിയ 2019 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സാമ്പത്തിക സംവരണം നടപ്പാക്കികൊണ്ടുളള ആദ്യ സിവില്‍ സര്‍വീസ് തിരഞ്ഞെടുപ്പാണ് ഇത്. ഈ വിഭാഗത്തില്‍ 78 പേരെ തിരഞ്ഞെടുത്തു.

ഇത്തവണത്തെ പരീക്ഷയില്‍ പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്, വനിതാവിഭാഗത്തില്‍ പ്രതിഭ വര്‍മയും ആദ്യ സ്ഥാനം കരസ്ഥമാക്കി. 2019 ലെ പരീക്ഷയില്‍ വിവിധ വിഭാഗങ്ങളിലേക്കായി 829 പേരെയാണ് തിരഞ്ഞെടുത്തത്. യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 2019 ല്‍ നടത്തിയ എഴുത്തുപരീക്ഷയുടെയും 2020 ഫെബ്രുവരി ആഗസ്റ്റില്‍ നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളുടെ പട്ടിക തയ്യാറാക്കിയത്.

11 പേരുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലിസ് സര്‍വീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കാണ് യുപിഎസ്‌സി പരീക്ഷകള്‍ നടത്തുന്നത്. അടുത്ത വര്‍ഷത്തേക്കുളള സിവില്‍ സര്‍വീസ് പരീക്ഷ മെയ് 31 നാണ് നിശ്ചയിച്ചിരുന്നത്. പിന്നീടത് ഒക്ടോബര്‍ 4ലേക്ക് മാറ്റി. 

Tags:    

Similar News