
തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റിലാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനും ഭീഷണി സന്ദേശം ഉണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഭീഷണി വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിനു നേരെയും ബോംബ് ഭീഷണി വന്നിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സമാനമായ രീതിയില്‍ ഭീഷണി സന്ദേശം എത്തുന്നത് പോലിസിനെ വലയ്ക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലിസ്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്ത നിയോഗിച്ചിട്ടുണ്ട്.